ചിങ്ങമാസ പൂജ കഴിഞ്ഞു; ശബരിമല നട ഇന്നടയ്ക്കും

Advertisement

Advertisement

ചിങ്ങമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമല ക്ഷേത്രം ഇന്ന് അടയ്ക്കും. ഓണക്കാലത്തെ പൂജകളും പ്രത്യേക വഴിപാടുകളും പതിവുപോലെ തന്നെ നടത്തിയതായി തന്ത്രി അറിയിച്ചു. ഭക്തരുടെ അസാന്നിദ്ധ്യത്തിലും എല്ലാ വിഭവങ്ങളും ഉണ്ടാക്കിയുള്ള തിരുവോണ സദ്യയാണ് നടത്തിയത്. തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പന് തൂശനിലയില്‍ സദ്യ വിളമ്പി. ഇത്തവണത്തെ ഓണ സദ്യ കേരളാ പോലീസിന്റെ വകയായിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ വക ഓണസദ്യയും നടന്നു.