എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 4ആം വാര്‍ഡില്‍ യുവധാര സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഓണാഘോഷം സംഘടിപ്പിച്ചു. കൊറോണം 2020 എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ആഘോഷത്തില്‍ പൂക്കള മത്സരം, ഗാനാലാപന മത്സരം, ഓണപ്പാട്ട്, സുന്ദരിക്ക് പൊട്ടുകുത്തല്‍, നുണ പറയല്‍ തുടങ്ങി നിരവധി മത്സരങ്ങള്‍ നടത്തി. തിരുവോണ നാളില്‍ നടന്ന പൂക്കള മത്സരത്തില്‍ 50 ഓളം പേര്‍ പങ്കെടുത്തു. പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തത് ഓരോ മത്സരങ്ങള്‍ക്കും മിഴിവേകി. ഓണ്‍ലൈന്‍ ഓണാഘോഷം സി.പി.എം ഏരിയ സെക്രട്ടറി പി.എന്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി.സി ബിനോജ് മാസ്റ്റര്‍ അധ്യക്ഷനായി.പി.ടി ദേവസ്സി, പ്രദീപ് നമ്പീശന്‍,കെ.ബാലകൃഷ്ണന്‍, കെ.എ മനോജ്, സതീശന്‍, ഷനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.