കടങ്ങോട് തിപ്പലശ്ശേരി റോഡില്‍ പോത്തിനെ കശാപ്പ് ചെയ്ത് അവശിഷ്ടങ്ങള്‍ തള്ളിയ നിലയില്‍ കണ്ടെത്തി. പോത്തിന്റെ തലയും കൈകാലുകളും കുടല്‍ ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങളാണ് റോഡിന്റെ പല ഭാഗങ്ങളിലായി നിക്ഷേപിച്ചിരിക്കുന്നത്. തല വെട്ടിയെടുത്ത നിലയിലാണ്. അറവ് ശാലയില്‍ നിന്നുള്ള അവശിഷ്ടമാണെങ്കില്‍ തൊലി നീക്കം ചെയ്ത നിലയിലായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ തലയില്‍ നിന്ന് തൊലി നീക്കം ചെയ്തിട്ടില്ല. മനപൂര്‍വ്വമായി അവശിഷ്ടങ്ങള്‍ തള്ളിയതാകാമെന്ന് നാട്ടുകാരും പരിസരങ്ങളിലെ അറവുകാരും അഭിപ്രായപ്പെട്ടു.
Home BUREAUS ERUMAPETTY കടങ്ങോട് തിപ്പലശ്ശേരി റോഡില്‍ പോത്തിനെ കശാപ്പ് ചെയ്ത് അവശിഷ്ടങ്ങള്‍ തള്ളിയ നിലയില്‍ കണ്ടെത്തി.