ഓണാഘോഷത്തിന്റെ ഭാഗമായി അകലാട് മദത് ചാരിറ്റബിള്‍ ഫൗണ്ടേഷന് നേതൃത്വത്തില്‍ പൊതുനിരത്തില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഓണസദ്യ തയ്യാറാക്കി വിതരണം ചെയ്തു. കടത്തിണ്ണകളിലും ബസ് സ്റ്റോപ്പിലും മറ്റും അന്തിയുറങ്ങുന്നവര്‍ക്കാണ് ഓണ കിറ്റുകള്‍ എത്തിച്ചു കൊടുത്തത്. ചാരിറ്റബിള്‍ ഫൗണ്ടേഷന് പ്രസിഡന്റ് കദീജ റംഷീന, സെക്രട്ടറി ഫസ്ന, വൈസ് പ്രസിഡന്റ് റെജില്‍, ജോയിന്റ് സെക്രട്ടറി ഉമ്മര്‍ ഒളങ്ങാട്ട്, ഹുസൈന് അകലാട് എന്നിവര്‍ നേതൃത്വം നല്കി.