അന്തരിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സി ഐ സോളമന്‍ അനുസ്മരണം കുന്നംകുളത്ത് നടന്നു.

Advertisement

Advertisement

അന്തരിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സി ഐ സോളമന്‍ അനുസ്മരണം കുന്നംകുളത്ത് നടന്നു. ചിരി വരയുടെ ആശാന്‍ എന്ന പേരില്‍ സി ഐ സോളമന്റെ ശിഷ്യര്‍ ഒരുക്കിയ അനുസ്മരണ യോഗത്തില്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന പ്രഗത്ഭരായ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കുന്നംകുളം ഡ്യൂണ്‍ സെന്റര്‍ ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ പട്ടാമ്പി ഓറിയന്റല്‍ സ്‌കൂള്‍ റിട്ട. ചിത്രകലാ അധ്യാപകന്‍ പരമേശ്വരന്‍ മൂസദ്, കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് ബാലു, ഷിബിന്‍ രാജ്, സന്തോഷ് ,സി ഐ സോളമന്റെ മകന്‍ കെന്റില്‍ എന്നിവര്‍ സംസാരിച്ചു. പ്രഗത്ഭരായ പല വ്യക്തിത്വങ്ങളും ഓണലൈന്‍ മുഖേനയും അനുസ്മരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ചിത്രപ്രദര്‍ശനവും ഒരുക്കിയിരുന്നു.