ഓണത്തോടനുബന്ധിച്ച് അടുപ്പുട്ടിക്കുന്ന് സേവാഭാരതിയുടെ നേതൃത്വത്തില്‍ കുന്നംകുളം അടുപ്പൂട്ടിക്കുന്ന് മേഖലയില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. അയിനികുളങ്ങര ക്ഷേത്രം മേല്‍ശാന്തി വിനില്‍ ശാന്തി കിറ്റ് വിതരണം ചെയ്ത് ഉദ്ഘടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സേവാഭാരതി കുന്നംകുളം യൂണിറ്റ് പ്രസിഡന്റ് വി എ ദാമോദരന്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി. ടി എ വിശ്വനാഥന്‍, ജോയിന്റ് സെക്രട്ടറി. പ്രജു കുന്നംകുളം, രാക്ഷ്ട്രീയസ്വയം സേവകസംഘം കുന്നംകുളം ഉപനഗരം കാര്യവാഹ് കെ അര്‍ റെനീഷ്, മുതിര്‍ന്ന സംഘ പ്രവര്‍ത്തകന്‍ ശശി പാക്കത്ത് എന്നിവര്‍ പങ്കെടുത്തു. അടുപ്പൂട്ടിക്കുന്ന് മേഖലയിലെ 200ല്‍ പരം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യ കിറ്റുകള്‍ നല്‍കിയത്.