Advertisement

Advertisement

മൊറട്ടോറിയം നീട്ടുന്നതിലും പലിശ ഒഴിവാക്കുന്നതിലും സുപ്രിംകോടതിയുടെ നിര്‍ണായക വാദം കേള്‍ക്കല്‍ ഇന്ന്. കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും വാദമുഖങ്ങള്‍ കോടതി കേള്‍ക്കും. മൊറട്ടോറിയം രണ്ട് വര്‍ഷത്തേക്ക് നീട്ടാവുന്നതാണെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. റിസര്‍വ് ബാങ്ക് ഓഗസ്റ്റ് ആറിന് ഇറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലായിരിക്കും മൊറട്ടോറിയം നീട്ടുന്നതും പലിശ ഒഴിവാക്കുന്നതും അടക്കം എല്ലാ ഇളവുകളുമെന്ന് ധനമന്ത്രാലയം നിലപാട് അറിയിച്ചിട്ടുണ്ട്. പൊതു മൊറട്ടോറിയം ഇനിയില്ല. മൊറട്ടോറിയം നീട്ടുന്നതിലും പലിശ ഒഴിവാക്കുന്നതിലും സുപ്രിംകോടതിയുടെ നിര്‍ണായക വാദം കേള്‍ക്കല്‍ ഇന്ന്. കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും വാദമുഖങ്ങള്‍ കോടതി കേള്‍ക്കും. മൊറട്ടോറിയം രണ്ട് വര്‍ഷത്തേക്ക് നീട്ടാവുന്നതാണെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. റിസര്‍വ് ബാങ്ക് ഓഗസ്റ്റ് ആറിന് ഇറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലായിരിക്കും മൊറട്ടോറിയം നീട്ടുന്നതും പലിശ ഒഴിവാക്കുന്നതും അടക്കം എല്ലാ ഇളവുകളുമെന്ന് ധനമന്ത്രാലയം നിലപാട് അറിയിച്ചിട്ടുണ്ട്. പൊതു മൊറട്ടോറിയം ഇനിയില്ല.