സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴക്ക് സാധ്യത; യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനം വിലക്കി

Advertisement

Advertisement

അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ പ്രവചനം. വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം ജില്ലകളിലായിരിക്കും കനത്ത മഴ ലഭിക്കുക. ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ചയും ശനിയാഴ്ചയും ഇടുക്കി ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ന് വയനാട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെളളിയാഴ്ച മലപ്പുറം, ഞായറാഴ്ച എറണാകുളം ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ശക്തമായ കാറ്റിന് സാധ്യതയുളളതിനാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.