പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 2) 30
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 14 പേർ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 6 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 10 പേർ എന്നിവർ ഉൾപ്പെടും. 98 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
തമിഴ്നാട്-4
കൊടുവായൂർ സ്വദേശി (40 പുരുഷൻ)
പെരുവമ്പ് സ്വദേശികൾ (60 സ്ത്രീ, 33 പുരുഷൻ)
നല്ലേപ്പിള്ളി സ്വദേശി (40 പുരുഷൻ)
മണിപ്പൂർ-1
മങ്കര സ്വദേശി (39 പുരുഷൻ)
കർണാടക-1
കുത്തന്നൂർ സ്വദേശി (41 പുരുഷൻ)
സമ്പർക്കം-14
കൊടുമ്പ് സ്വദേശി (9 പെൺകുട്ടി)
പൊൽപ്പുള്ളി സ്വദേശി (52 സ്ത്രീ)
ലക്കിടിപേരൂർ സ്വദേശി (60 പുരുഷൻ)
നെല്ലായ സ്വദേശികൾ (15,3,5 ആൺകുട്ടികൾ 23 സ്ത്രീ)
കഞ്ചിക്കോട് സ്വദേശി (29 സ്ത്രീ)
തത്തമംഗലം സ്വദേശി (62 സ്ത്രീ)
വണ്ടാഴി സ്വദേശി (40 പുരുഷൻ)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (42 സ്ത്രീ)
കൊടുവായൂർ സ്വദേശികൾ (29 പുരുഷൻ, 3 ആൺകുട്ടി)
നെന്മാറ സ്വദേശി (39 സ്ത്രീ)
ഉറവിടം അറിയാത്ത രോഗബാധിതർ-10
പുതുശ്ശേരി സ്വദേശി (30 സ്ത്രീ)
ചിറ്റിലഞ്ചേരി സ്വദേശി (28 പുരുഷൻ)
കൊടുമ്പ് സ്വദേശി (51 പുരുഷൻ)
തൃശ്ശൂർ തിരുവില്ലാമല സ്വദേശി (27 പുരുഷൻ)
വടകരപ്പതി സ്വദേശി (18 പുരുഷൻ)
പാലക്കാട് നഗരസഭ പരിധിയിലെ ഭവനഗർ സ്വദേശി (44 പുരുഷൻ)
കഞ്ചിക്കോട് സ്വദേശി (32 പുരുഷൻ)
നെല്ലായ സ്വദേശി (36 സ്ത്രീ)
ഓഗസ്റ്റ് 29ന് മരണപ്പെട്ട മണ്ണാർക്കാട് സ്വദേശി (65 പുരുഷൻ)
ഇന്ന് (സെപ്റ്റംബർ 2) രാവിലെ മരണപ്പെട്ട അട്ടപ്പാടി ഷോളയൂർ സ്വദേശി (24 സ്ത്രീ)
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 613 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 15 പേർ എറണാകുളത്തും 14 പേർ വീതം കോഴിക്കോട്, മലപ്പുറം ജില്ലകളിലും 9 പേർ തൃശൂർ ജില്ലയിലും 2 പേർ കണ്ണൂർ ജില്ലയിലും ഒരാൾ പത്തനംതിട്ട ജില്ലയിലും ചികിത്സയിൽ ഉണ്ട്.