കലണ്ടറുകളും ഡയറികളും അച്ചടിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.

Advertisement

Advertisement

2021 ലേക്കുള്ള കലണ്ടറുകളും ഡയറികളും അച്ചടിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വിവിധ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഏജന്‍സികളും കലണ്ടറുകളും മറ്റും ഇനി മുതല്‍ ഡിജിറ്റലായി തയ്യാറാക്കാനാണ് നിര്‍ദ്ദേശം. ലോകം സാങ്കേതിക വിദ്യയെ ആശ്രയിക്കുന്ന കാലത്ത് കാര്യക്ഷമവും സാമ്പത്തികമായി മെച്ചപ്പെട്ട രീതി ഡിജിറ്റല്‍ രൂപമാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് തീരുമാനം. എക്‌സ്‌പെന്റിച്ചര്‍ വിഭാഗം സെക്രട്ടറിയുടേതാണ് ഉത്തരവ്. എല്ലാ വിഭാഗങ്ങളും ഈ ഉത്തരവ് പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോഫി ടേബിള്‍ ബുക്കുകള്‍, കലണ്ടര്‍, ഡെസ്‌ക്ടോപ് കലണ്ടര്‍, ഡയറി, ആഘോഷ സമയത്തെ ആശംസ കാര്‍ഡുകള്‍ എന്നിവയൊന്നും അച്ചടിക്കേണ്ടെന്നാണ് നിര്‍ദേശം.