സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുന്നു.

Advertisement

Advertisement

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുന്നു. കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുന്നതിനാല്‍ ശക്തമായ മഴ ഉണ്ടാകാമെന്നു കേന്ദ്ര ജലകമ്മീഷന്റെ ജാഗ്രതാ നിര്‍ദ്ദേശം. മിക്ക ഡാമുകളിലും 90 ശതമാനത്തിലധികം വെള്ളമുള്ളതിനാല്‍ സൂക്ഷ്മ നിരീക്ഷണം തുടരണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കര്‍ണാടകത്തിനും, തമിഴ്‌നാടിനും സമാനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ കേരള തീരത്ത് ഇന്ന് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.