കഴിഞ്ഞ 24 മണിക്കൂറിനിടെ 83,882 പേര്‍ക്ക് കൂടി ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

കഴിഞ്ഞ 24 മണിക്കൂറിനിടെ 83,882 പേര്‍ക്ക് കൂടി ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതര്‍ 38,53, 406 ആയി. ഒരു ദിവസം ആയിരം കോവിഡ് മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചു. ബുധനാഴ്ച മാത്രം 1043 പേര്‍ കോവിഡ് ബാധമൂലം മരണപ്പെട്ടെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 37,376 ആയി. നിലവില്‍ 8,15,538 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 29,70,492 പേര്‍ ഇത് വരെ രോഗമുക്തി നേടി. 77.09 ശതമാനമാണ് രോഗമുക്തി നിരക്ക്.