കുന്നംകുളം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൊഴില്‍ സംരക്ഷണ പ്രതിജ്ഞ സംഘടിപ്പിച്ചു.

Advertisement

Advertisement

കേരള സംസ്ഥാന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ ( സി ഐ ടി യു ) ഏരിയ – പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടത്തുന്ന തൊഴില്‍ സംരക്ഷണ പ്രതിജ്ഞയുടെ ഭാഗമായി കുന്നംകുളം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൊഴില്‍ സംരക്ഷണ പ്രതിജ്ഞ സംഘടിപ്പിച്ചു. വഴിയോര കച്ചവടക്കാരെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കുക, സുപ്രീംകോടതി വിധിയും കേന്ദ്ര- സംസ്ഥാന നിയമങ്ങളും നടപ്പാക്കുക, തൊഴിലവകാശം പൗരാവകാശം, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തൊഴില്‍ സംരക്ഷണ പ്രതിജ്ഞ സംഘടിപ്പിച്ചത്. നഗരകേന്ദ്രത്തില്‍ നടന്ന പരിപാടി സി പി ഐ എം ഏരിയ സെക്രട്ടറി എം എന്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയ സെക്രട്ടറി ടി എ വേലായുധന്‍ അദ്ധ്യക്ഷനായിരുന്നു. ജോയിന്റ് സെക്രട്ടറി കെ.എം നാരായണന്‍ ,വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി പി കെ ഉമ്മര്‍ , ട്രഷറര്‍ വി പി ഷാജി, എന്നിവര്‍ സംസാരിച്ചു.