ഉദ്യോഗസ്ഥന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട ഗുരുവായൂര്‍ നഗരസഭ ഓഫീസ് തുറന്നു. 17 ദിവസത്തിന് ശേഷം കടുത്ത നിയന്ത്രണങ്ങളോടെയാണ് ഓഫീസ് തുറന്നത്. അത്യാവശ്യ ഇടപാടുകള്‍ നടത്താനുള്ളവര്‍ക്ക് മാത്രമാണ് ഓഫീസിലേക്ക് പ്രവേശനം നല്‍കുന്നത്. വിവാഹ രജിസ്‌ട്രേഷന് വധു വരന്മാരെ നഗരസഭയിലേക്ക് പ്രവേശിപ്പിക്കില്ല. ഓണ്‍ ലൈനിലൂടെയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. സര്‍ട്ടിഫിക്കറ്റ് നഗരസഭ തപാലില്‍ അയച്ച് നല്‍കുകയാണ് ചെയ്യുന്നത്. വിവാഹ രജിസ്‌ട്രേഷനിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് 15നാണ് നഗരസഭ ഓഫീസ് അടച്ചത്. തുടര്‍ ദിവസങ്ങളിലായി നഗരസഭയിലെ 15 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 13 പേര്‍ രോഗമുക്തി നേടി.