കടങ്ങോട് പഞ്ചായത്തില്‍ വീണ്ടും നാല്‍ക്കാലികളെ വെട്ടിക്കൊന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Advertisement

Advertisement

കടങ്ങോട് പഞ്ചായത്തില്‍ വീണ്ടും നാല്‍ക്കാലികളെ വെട്ടിക്കൊന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചിറമനേങ്ങാട് മനക്കത്താഴം പാടശേഖരത്തിലും സമീപത്തുള്ള തോട്ടിലുമാണ് മൂരിയേയും ആട്ടിന്‍കുട്ടിയേയും കൊന്ന് തള്ളിയിരിക്കുന്നത്. രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ തിരച്ചിലിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വെള്ളറക്കാട് തിപ്പലശ്ശേരി റോഡിലെ വിവിധ പ്രദേശങ്ങളിലും എയ്യാല്‍ ആദൂര്‍ പാടശേഖരത്തിലും സമാന രീതിയില്‍ പോത്തുകളെ വെട്ടിക്കൊന്ന് ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. റോഡരുകിലും പാടശേഖരങ്ങളിലും തോടുകളിലും നാല്‍ക്കാലികളെ കശാപ്പ് ചെയ്ത് തള്ളുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ എത്രയും പെട്ടെന്ന് കണ്ടെത്തി നടപടി കൈകൊള്ളണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.