Advertisement

Advertisement

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 185ാം റാങ്ക് നേടിയ ഗുരുവായൂര്‍ സ്വദേശിനി റുമൈസ് ഫാത്തിമയെ വിന്നര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. റുമൈസ് ഫാത്തിമയുടെ വസതിയിലെത്തിയാണ് ക്ലബ്ബ് ഭാരവാഹികള്‍ ആദരമര്‍പ്പിച്ചത്. ക്ലബ്ബ് പ്രസിഡണ്ട് ആര്‍. അശോക് കുമാര്‍, വൈസ് പ്രസിഡണ്ട് സി.എ. ലാംഗോസ്, ജനറല്‍ സെക്രട്ടറി സാബു ജേക്കബ്ബ്, ജനറല്‍ കണ്‍വീനര്‍ കെ.കെ. സേതുമാധവന്‍ എന്നിവരാണ് ആദരമര്‍പ്പിക്കാനെത്തിയത്. പ്രസിഡണ്ട് ആര്‍. അശോക് കുമാര്‍ പ്രൈഡ് ഓഫ് ഗുരുവായൂരപ്പന്‍ മൊമ്മോന്റോ റുമൈസ് ഫാത്തിമയ്ക്ക് സമ്മാനിച്ചു. മലയാറ്റൂര്‍ രാമകൃഷ്ണന്റെ യന്ത്രം, എസ്.കെ.പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, എം.ടി.വാസുദേവന്‍ നായരും, എന്‍.പി.മുഹമ്മദും ചേര്‍ന്ന് എഴുതിയ അറബിപ്പൊന്ന് എന്നീ പുസ്തകങ്ങളും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്ക് നേടി നാടിന് അഭിമാനമായ റുമൈസ് ഫാത്തിമയ്ക്ക് സമ്മാനിച്ചു.