വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ സിഐടിയു വിന്റെ നേതൃത്വത്തില്‍ പഴഞ്ഞി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

Advertisement

Advertisement

വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ സിഐടിയു വിന്റെ നേതൃത്വത്തില്‍ പഴഞ്ഞി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. സുപ്രീം കോടതി വിധിക്കനുസൃതമായി വഴിയോര കച്ചവട തൊഴിലാളി സംരക്ഷണ നിയമം നടപ്പിലാക്കുക, തൊഴിലാളികളെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പഴഞ്ഞി പോസ്റ്റാഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തിയത്. ധര്‍ണ്ണ സിഐടി.യു പഞ്ചായത്ത് കണ്‍വീനര്‍ ബാബു പുലിക്കോട്ടില്‍ ഉല്‍ഘാടനം ചെയ്തു. പി.സി.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഷാജു, പി.ബി.സജിത്ത് എന്നിവര്‍ സംസാരിച്ചു.