കൂട്ടം കൂടിയുള്ള മത്സ്യവില്‍പ്പനക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്.

Advertisement

Advertisement

പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൂട്ടം കൂടിയുള്ള മത്സ്യവില്‍പ്പനക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്. ഏഴ് മത്സ്യ കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടം കൂടി മത്സ്യവില്‍പ്പന പതിവായതിനെത്തുടര്‍ന്നാണ് പെരുമ്പടപ്പ് പോലീസ് കര്‍ശന നിയന്ത്രണവുമായി രംഗത്തെത്തിയത്. ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ നിരവധി മത്സ്യ കച്ചവടക്കാരാണ് വില്‍പ്പനക്കെത്തുന്നത്. കൂടാതെ മീന്‍ വാങ്ങാനായി നിരവധി പേരെത്തുന്നതും സാമൂഹിക അകലം പാലിക്കാത്തതും പരാതികള്‍ക്കിടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് എത്തി കച്ചവടക്കാര്‍ക്ക് താക്കീത് നല്‍കിയത്. വരും ദിവസങ്ങളില്‍ കൂട്ടം കൂടിയുള്ള വില്‍പ്പന അനുവദിക്കില്ലെന്നും, സാമൂഹിക അകലം പാലിച്ചു മാത്രമെ മത്സ്യ വിപണനം നടത്താവൂവെന്നും പെരുമ്പടപ്പ് എസ്.ഐ സുരേഷ് മുന്നറിയിപ്പ് നല്‍കി.