മുട്ടിക്കല്‍ ചിറയുടേയും പാലത്തിന്റേയും ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

Advertisement

Advertisement

മുട്ടിക്കല്‍ ചിറയുടേയും പാലത്തിന്റേയും ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വടക്കാഞ്ചേരി കേച്ചേരി പുഴയിലെ പ്രധാന കാര്‍ഷിക ജലസേചന മാര്‍ഗമാണ് മുട്ടിക്കല്‍ ചിറ. എരുമപ്പെട്ടി പഞ്ചായത്തിലെ കുണ്ടന്നൂര്‍ ,കോട്ടപ്പുറം, ആറ്റത്ര, മങ്ങാട്, നെല്ലുവായ് എന്നിവിടങ്ങളിലെ കര്‍ഷകര്‍ ചിറയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്. ചിറയിലെ ചീപ്പുകളില്‍ ഭൂരിഭാഗവും ദ്രവിച്ച് ജീര്‍ണ്ണാവസ്ഥയിലാണ്. അതിനാല്‍ തന്നെ കാര്‍ഷികാവശ്യത്തിന് പുഴയെ ആശ്രയിക്കാന്‍ കഴിയില്ല. ചിറയോട് ചേര്‍ന്നുള്ള പാലവും തകര്‍ന്ന നിലയിലാണ്. കിഫ് ബി ഫണ്ടില്‍ നിന്നും മുട്ടിക്കല്‍ ചിറയുടേയും പാലത്തിന്റേയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടിച്ചില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍മ്മാണം തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. ആധുനിക രീതിയിലുള്ള ജലസേചന സൗകര്യങ്ങളും വീതി കൂടിയ പാലവും പുതിയ സംരക്ഷണഭിത്തികളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കായി 2018 മുതല്‍ വര്‍ക്കിംഗ് ഗ്രൂപ്പില്‍ ആവശ്യപ്പെട്ടിട്ടും ഇറിഗേഷന്‍ വകുപ്പും ചിറയെ അവഗണിക്കുകയാണുണ്ടായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച പുഴ സംരക്ഷണ പദ്ധതിയുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മുട്ടിക്കല്‍ ചിറയുടെയും പാലത്തിന്റയും ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് കര്‍ഷകര്‍.