ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് ഒളിവിലായിരുന്ന മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി.

Advertisement

Advertisement

ചാവക്കാട് കടപ്പുറം തൊട്ടാപ്പ് നെടിയിരുപ്പില്‍ വിബീഷിനെ കൊലപ്പെടുത്തി കടപ്പുറം പൊതുശ്മശാനത്തില്‍ കുഴിച്ചുമൂടിയ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് ഒളിവിലായിരുന്ന മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. തൊട്ടാപ്പ് തൊടുവീട്ടില്‍ രാജുവാണ് തൃശ്ശൂര്‍ ജില്ലാ കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ രാജുവിനേയും രണ്ടാംപ്രതി റഫീഖിനേയും തൃശ്ശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു എന്നാല്‍ ശിക്ഷ വിധിക്കുന്നതിനു തൊട്ടുമുമ്പ് രാജു വ്യാജരേഖ ഉണ്ടാക്കി വിദേശത്തേക്ക് കടക്കുകയായിരുന്നു. 2008 സെപ്റ്റംബര്‍ 16നായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്.