കുന്നംകുളം നഗരസഭയിലെ വടുതല വട്ടപ്പാടം മേഖലയില്‍ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1-ാം വാര്‍ഡ് മുതുവമ്മല്‍ ചെറുകാട് റോഡിലാണ് 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24-ാം തിയ്യതി പ്രദേശത്ത് ഒരു സ്ത്രീ മരണപ്പെട്ടിരുന്നു. അവരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത മറ്റൊരു സ്ത്രീക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് രോഗവ്യാപനം കണക്കിലെടുത്ത് നിലവില്‍ വടുതല മുതല്‍ റോസ് ഓഡിറ്റോറിയം ചെറുകാട് റോഡ് വരെ കണ്ടൈന്‍മെന്റ് സോണ്‍ ആക്കിയിരുന്നു. വ്യാഴാഴ്ച്ച രോഗം സ്ഥിരീകരിച്ചവരുടെ സ്രവം 3 ദിവസം മുന്‍പാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് എടുത്തത്. 14 പേരുടെ സ്രവമാണ് പരിശോധനയ്ക്ക് എടുത്തിരുന്നത്. ഇതില്‍ 9 പേരുടെ ഫലം പോസിറ്റീവും ബാക്കി 5 പേരുടെ ഫലം നെഗറ്റീവുമാണ്. ഒരു സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ബാക്കിയുള്ളവരെല്ലാം കഴിഞ്ഞ 7 ദിവസമായി ക്വാറന്റൈനിലായിരുന്നു. ബുധനാഴ്ച്ച 13 പേരുടെയും വ്യാഴാഴ്ച്ച 10 പേരുടെയും സ്രവം പരിശോധനക്കെടുത്തു. ആരോഗ്യവകുപ്പിലെ പ്രൈമറി ലിസ്റ്റിലുള്ള മുഴുവന്‍പേരെയും പരിശോധന നടത്തും. ഇതില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ സെക്കന്‍ഡറി ലിസ്റ്റിലുള്ളവരുടെയും പരിശോധന നടത്തും. രോഗം സ്ഥിരീകരിച്ചവര്‍ നിലവില്‍ കൊറന്റൈനിലായതിനാലും പ്രദേശം കണ്ടൈന്‍മെന്റ് സോണില്‍ ആയതിനാലും രോഗവ്യാപനം സാധ്യതയില്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
Home BUREAUS KUNNAMKULAM കുന്നംകുളം നഗരസഭയിലെ വടുതല വട്ടപ്പാടം മേഖലയില്‍ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.