കടവല്ലൂര്‍ പഞ്ചായത്തില്‍ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത 5 പേരടക്കം 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗ്രഹപ്രവേശം നടന്ന ആറാം വാര്‍ഡ് പതാക്കരയില് 4 പേര്‍ക്കും , പതിനൊന്നാം വാര്‍ഡ് പള്ളിക്കുളത്തെ ഒരാള്‍ക്കുമാണ് കോവിഡ് പോസിറ്റീവ് ആയത്. ഇതിനു പുറമേ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് കരിക്കാട് മൂന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പോര്‍ക്കുളം പഞ്ചായത്തില്‍ 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3-ാം വാര്‍ഡ് പോര്‍ക്കുളം സെന്ററിലെ 71 വയസുകാരന്റേയും 1-ാം വാര്‍ഡ് മാളോര്ക്കടവിലെ 70വയസുകാരന്റേയും കോവിഡ് പരിശോധനാഫലമാണ് പോസിറ്റീവ് ആയത്.
Home BUREAUS PERUMPILAVU കടവല്ലൂര്‍ പഞ്ചായത്തില്‍ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത 5 പേരടക്കം 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.