Advertisement

Advertisement

സിസിടിവി വാര്‍ത്ത തുണയായി. ആടുജീവിതത്തിനു സമാനമായ ദുരിത ജീവിതം നയിക്കുന്ന കാണിയാംപാല്‍ നെഹ്‌റു നഗര്‍ 10-മത് അവന്യുവില്‍ താമസിക്കുന്ന ജോസിന് സഹായവുമായി സുമനസ്സുകള്‍ എത്തി. നെഹ്‌റു നഗര്‍ കൂട്ടായ്മ തന്നെയാണ് ഇതിനായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് നെഹ്‌റു നഗര്‍ വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് അജിത്ത് ചീരന്‍ വാര്‍ഡിലെ കൂട്ടായ്മയുമായി ബന്ധപ്പെട്ടെതിനെ തുടര്‍ന്ന് ജോസിന് സുരക്ഷിതമായ കിടപ്പാടം ഒരുക്കാന്‍ കൂട്ടായ്മ രംഗത്തെത്തുകയായിരുന്നു. അജിത്ത് ചീരന്‍ നെഹ്‌റു നഗര്‍ കൂട്ടായ്മ ഭാരവാഹികളായ അഡ്വ.പ്രബിന്‍, ഗിരി, അനൂജ്, ബബിന്‍ റ്റി അന്തിക്കാട്, സെബിന്‍, എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. തുടര്‍ന്ന് ജോസിന്റെ ദുരിതപൂര്‍ണമായ ജീവിതം മനസ്സിലാക്കിയ ഇവര്‍ ജോസിന് സുരക്ഷിതമായ കിടപ്പാടം ഒരുക്കാന്‍ കൂട്ടായ്മ തീരുമാനിച്ചു. ഉടന്‍തന്നെ അതിനു വേണ്ട പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും ഈ സല്‍കര്‍മ്മത്തില്‍ തങ്ങളെ ഏതെങ്കിലും തരത്തില്‍ സഹായിക്കാന്‍ താല്പര്യമുള്ളവര്‍ കൂട്ടായ്മയുമായി ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു..