പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന് സ്ക്രിപ്റ്റ് നിര്‍വഹിച്ച് വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന മിഷന് കൊങ്കണ്‍ ബിഗ് ബജറ്റ് ചിത്രം ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. മലയാളി മാപ്പിള ഖലാസികളുടെ സാഹസിക കഥയാണ് മിഷന് കൊങ്കണ്‍ എന്ന പേരില്‍ ബോളിവുഡിലും ദക്ഷിണേന്ത്യന്‍ ഭാഷകളിലും സിനിമയാകുക. എര്‍ത്ത് ആന്റ് എയര്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളായി വേഷമിടുുന്നത്. കൊങ്കണ്‍ റയില്‍വേയുടെ പശ്ചാത്തലത്തിലുള്ള ഈ സിനിമയുടെ ചിത്രീകരണം രത്നഗിരി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, എന്നിവിടങ്ങളായി ഡിസംബറില്‍ ആരംഭിക്കും.