രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും എണ്‍പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83, 341 പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 39 ലക്ഷം കടന്നു. ഇതുവരെ 39, 36, 747 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം ബാധിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1096 പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 68472 ആയി. അതേസമയം രോഗ മുക്തി നിരക്ക് 77.15 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 30 ലക്ഷം കടന്നു. നിലവില്‍ 30, 37, 151 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ പ്രതിദിന സാമ്പിള്‍ പരിശോധന പതിനൊന്ന് ലക്ഷത്തിന് മുകളിലാണ്. ഇന്നലെ 11,69,765 സാമ്പിള്‍ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.