Advertisement

Advertisement

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി കുന്നംകുളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വിവിധ രാഷ്ട്രീയ കക്ഷികളുടെ കൊടി തോരണങ്ങളും, സ്തൂപങ്ങളും നീക്കം ചെയ്തു. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ ആര്‍ ആദിത്യ ഐ പി എസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൊടിതോരണങ്ങള്‍ നീക്കം ചെയ്തത്. അംഗീകൃത രാഷ്ട്രീയ കക്ഷികള്‍ക്ക് കൊടി തോരണങ്ങള്‍ സ്വമേധയാ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി കഴിഞ്ഞതിനുശേഷമാണു കുന്നംകുളം എസ് എച്ച് ഒ. കെ ജി സുരേഷ്, എസ് ഐ മാരായ എഫ് ജോയ്, ജോര്‍ജ്, സി പി ഒ മാരായ ഹംദ്, അഭിലാഷ്, അനൂപ്, സന്ദീപ്, വിജിത്, വിനീത്, ലിമേഷ്, ഇക്ബാല്‍ എന്നിവര്‍ ചേര്‍ന്ന് സ്തൂപങ്ങളും മറ്റും നീക്കം ചെയ്തത്. വരും ദിവസങ്ങളില്‍ കടങ്ങോട്, കാട്ടകാമ്പാല്‍, പോര്‍ക്കുളം, ചൊവന്നൂര്‍, ചൂണ്ടല്‍ എന്നീ പഞ്ചായത്തുകളിലെയും കൊടി തോരണങ്ങള്‍ നീക്കം ചെയ്യുമെന്ന് സി ഐ അറിയിച്ചു.