കേരളത്തില്‍ നിന്നുള്ള എം പിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി.

Advertisement

Advertisement

കേരളത്തില്‍ നിന്നുള്ള പാര്‍ലിമെന്റ് അംഗങ്ങളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലിമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് യോഗം വളിച്ച് ചേര്‍ത്തിരിക്കുന്നത്. തിങ്കളാഴ്ച ചേരുന്ന യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും നടക്കുക. കേരളത്തിന്റെ പൊതുവായ വിഷയങ്ങളില്‍ യോജിച്ച് പാര്‍ലിമെന്റില്‍ ഉന്നയിക്കുക എന്ന ലക്ഷ്യമിട്ടാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. കേരളത്തോട് കേന്ദ്രം കാണിക്കുന്ന വിവേചനങ്ങള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. റേഷന്‍ വിഷയം, ജി എസ് ടി വിഹിതം, കേരളത്തിന്റെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍, കേന്ദ്രപദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സമീപനം മുഖ്യമന്ത്രി എം പിമാരുടെ ശ്രദ്ധയില്‍പ്പെടുത്തും.