കെട്ടിടത്തിന് മുകളില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യാ ഭീഷണി.

Advertisement

Advertisement

കെട്ടിടത്തിന് മുകളില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യാ ഭീഷണി. ഭാവന തിയേറ്റര്‍ റോഡില്‍ കെട്ടിടത്തിനു മുകളില്‍ കയറി മധ്യവയസ്‌കന്‍ ആത്മഹത്യാ ഭീഷണി മുഴക്കി. തൃശ്ശൂര്‍ എടക്കുന്ന് സ്വദേശി വറതോട്ടിക്കല്‍ ജോണ്‍സനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാള്‍ കുന്നംകുളം സ്വദേശിയായ വ്യക്തിയില്‍ നിന്നും കടമുറി വാടകയ്ക്ക് എടുത്തിരുന്നു. എന്നാല്‍ ഈ കടമുറി ഒഴിഞ്ഞ് 5 മാസം കഴിഞ്ഞിട്ടും അഡ്വാന്‍സ് നല്‍കിയ 3 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ആത്മഹത്യ ഭീഷണിമുഴക്കി കെട്ടിടത്തിനു മുകളില്‍ കയറിയത്. തുടര്‍ന്ന് കുന്നംകുളം അഡീഷണല്‍ എസ് ഐ ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി.