കണ്ടയിന്‍മെന്റ് സോണായ കുന്നംകുളം നഗരസഭയിലെ 27 -ാം വാര്‍ഡ് അണുവിമുക്തമാക്കി.

Advertisement

Advertisement

കണ്ടയിന്‍മെന്റ് സോണായ കുന്നംകുളം നഗരസഭയിലെ 27 -ാം വാര്‍ഡിലെ മുഴുവന്‍ വീടുകളും പരിസരവും സി പി ഐ (എം) ചെമ്മണ്ണൂര്‍ എസ് എം സി, നോര്‍ത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി. കൗണ്‍സിലര്‍ പുഷ്പ ജോണ്‍, നേതാക്കളായ വി കെ ശങ്കര്‍ജി, കെ എസ് പ്രശാന്ത്, ടി എം ശ്രീരാഗ്, പി വി സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. പി വി. സജീവന്‍, സി കെ സിനീഷ്, പി എസ് സുജിത്ത്, എം എ ശശി, വി കെ ഷിനു, രജീഷ് ഉണ്ണിമാമ്മന്‍, വിവേക്, ശ്യാംപ്രസാദ്, സുജീഷ്, യു എസ് ഭരതന്‍ , സി ജി മനീഷ്, സി എം ഷൈജു തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.