കൊമ്പന്തറ – മുളക്കാഞ്ചേരി റോഡ് പഞ്ചായത്ത് പ്രസിഡന്റ് മറിയൂ മുസ്തഫ ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു.

Advertisement

Advertisement

വടക്കേക്കാട് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പുതുതായി നിര്‍മിച്ച കൊമ്പന്തറ – മുളക്കാഞ്ചേരി റോഡ് പഞ്ചായത്ത് പ്രസിഡന്റ് മറിയൂ മുസ്തഫ ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു. റര്‍ബാന്‍ പദ്ധതിയിലും പഞ്ചായത്ത് പ്ലാന്‍ ഫണ്ടിലും ഉള്‍പ്പെടുത്തി 27ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിര്‍മാണം നടത്തിയത്. മണ്ണാറം തോടിനും കുറ്റില പാടത്തിനും ഇടയിലൂടെ നിര്‍മ്മിച്ച റോഡ് ഇരുവശങ്ങളിലും കോണ്‍ഗ്രീറ്റ് ഭിത്തികള്‍ കെട്ടി ഒന്നര മീറ്റര്‍ ഉയരത്തില്‍ കോണ്‍ഗ്രീറ്റ് ചെയ്താണ് പുതിയ റോഡ് നിര്‍മ്മിച്ചത്. റോഡിന് ഇരു വശത്തും കൈവരിയും നിര്‍മ്മിച്ചിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എം കെ നബീല്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ സുമിത രാജന്‍ , പഞ്ചായത്ത് മെമ്പര്‍ ശ്രീധരന്‍ മാക്കാലിക്കല്‍, മുന്‍ മെമ്പര്‍ കുഞ്ഞിമുഹമ്മദ്, കോണ്‍ട്രാക്ടര്‍ അശോകന്‍ തുടങ്ങിയവരും പങ്കടുത്തു.