പുന്നയൂര്‍കുളം പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജുമാ നമസ്‌കാരത്തിന് പോലീസ് വിലക്കേര്‍പ്പെടുത്തി.

Advertisement

Advertisement

പുന്നയൂര്‍കുളം പഞ്ചായത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുന്നയൂര്‍കുളം പഞ്ചായത്തിലും പുന്നയൂര്‍ക്കുളം പഞ്ചായത്തിനോട് സമീപമുള്ള പള്ളികളിലും വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പോലീസ് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞദിവസം പുന്നയൂര്‍ക്കുളം മാവിന്‍ ചുവട്ടില്‍ ഉള്ള പമ്പ് ജീവനക്കാരനും കുടുംബത്തിലെ മറ്റ് അഞ്ച് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പള്ളികളില്‍ ജുമാ നിസ്‌കാരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയത്. പള്ളിക്കു മുമ്പില്‍ ബോര്‍ഡ് സ്ഥാപിച്ചും ഗേറ്റ് അടച്ചും വാട്‌സാപ്പ് വഴി സന്ദേശമയച്ചുമാണ് ജനങ്ങളോട് ജുമാ നമസ്‌കാരം നിര്‍ത്തലാക്കിയ വിവരം അറിയിച്ചത്.