പുന്നയൂര്‍കുളം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ ഏഴാം നമ്പര്‍ അങ്കണവാടിയുടെ ശിലാസ്ഥാപനം നടന്നു.

Advertisement

Advertisement

പുന്നയൂര്‍കുളം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ ഏഴാം നമ്പര്‍ അങ്കണവാടിയുടെ ശിലാസ്ഥാപനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ് ശിലാസ്ഥാപനം നിര്‍വഹിച്ചു. അങ്കണവാടിക്ക് സൗജന്യമായി സ്ഥലം വിട്ടു നല്‍കിയ കാട്ടിപുരയ്ക്കല്‍ ജമീല മൊയ്തീനെ ചടങ്ങില്‍ ആദരിച്ചു. വികസന സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഭാസ്‌ക്കരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാസ്മിന്‍ ഷമീര്‍, അങ്കണവാടി ടീച്ചര്‍ ഗീത, മുന്‍ വാര്‍ഡ് മെമ്പര്‍ കെ.എച്ച് ഹനീഫ, പൊതുപ്രവര്‍ത്തകരായ ഷിനോദ് മുപ്പാടത്ത്, ബിന്ദു ചന്ദ്രന്‍,നവാസ് അയിനിക്കല്‍, യൂസഫ് പാറംപുരക്കല്‍, സലീം പുല്‍പ്പറയില്‍, പ്രദീപ് കളത്തിങ്ങല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.