കുന്നംകുളം താലൂക്ക് ഓഫീസിലേക്ക് ധര്‍ണ നടത്തി.

Advertisement

Advertisement

കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്‍സ് ഓണേഴ്‌സ് അസോസിയേഷന്‍ സി ഇ ഓ എ കുന്നംകുളം – ഗുരുവായൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം താലൂക്ക് ഓഫീസിലേക്ക് ധര്‍ണ നടത്തി. തൊഴിലെടുത്ത് ജീവിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും സഹപ്രവര്‍ത്തകന്റെ വാഹനം റവന്യൂ വിഭാഗം അന്യായമായി കസ്റ്റഡിയില്‍ എടുത്തതിനെതിരെയും പ്രതിഷേധിച്ചാണ് നിര്‍മ്മാണ യന്ത്രങ്ങളായ ജെ സി ബി, ഹിറ്റാച്ചി, ലോറികള്‍ എന്നിവ താലൂക്ക് ഓഫീസിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ധര്‍ണ്ണ സി ഇ ഓ എ സംസ്ഥാന ജനറല്‍ സെക്രട്ടറി സമീര്‍ ബാബു ഉദ്ഘാടനം ചെയ്തു. സി ഇ ഓ എ കുന്നംകുളം മേഖല പ്രസിഡന്റ് സി.എ പുരുഷോത്തമന്‍ അദ്ധ്യക്ഷനായിരുന്നു. തുടര്‍ന്ന് തൊഴിലാളികള്‍ അധികാരികള്‍ക്ക് പരാതി നല്‍കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തിയ സമരത്തില്‍ സെക്രട്ടറി രഞ്ജിത്ത് ,ജില്ലാ പ്രസിഡന്റ് മോഹനന്‍ മേനോന്‍ ,മേഖല കമ്മിറ്റി അംഗങ്ങളായ രാജന്‍ കോട്ടോല്‍ ,നൗഷാദ്, എന്നിവര്‍ സംസാരിച്ചു.