രാജ്യത്ത് 86,432 പേര്‍ക്ക് കോവിഡ്; ആകെ രോഗികള്‍ 40 ലക്ഷം കടന്നു

Advertisement

Advertisement

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് കോവിഡ് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.കഴിഞ്ഞ ദിവസം 1089 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 69,561 ആയി ഉയര്‍ന്നു. 31,07,223 പേര്‍ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. 77.15 ശതമാനമാണ് കോവിഡ് രോഗമുക്തി നിരക്ക്.നിലവില്‍ 8,46,395 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് രോഗികളില്‍ 0.5 ശതമാനം മാത്രമാണ് വെന്റിലേറ്ററുകളുടെ സഹായത്തോടെ ചികിത്സയിലുള്ളത്. 3.5 ശതമാനം മാത്രമാണ് ഐ.സി.യുവില്‍ തുടരുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.