ഗുരുവും ദൈവവും ഒരുമിച്ച് മുന്‍പില്‍ വന്നെങ്കില്‍ ആദ്യം ആരെയാണ് വന്ദിക്കേണ്ടത് സംശയമില്ല, ഗുരുവിനെ തന്നെ, കാരണം ദൈവത്തെക്കുറിച്ച് പറഞ്ഞു തന്നത് ഗുരുവാണല്ലോ.കാലങ്ങള്‍ക്ക് മുന്‍പ് അധ്യാപകരെക്കുറിച്ച് കബീര്‍ദാസ് പറഞ്ഞ വാക്കുകളാണിത്. ഈ അധ്യാപക ദിനത്തിലും ഇതിന്റെ മാറ്റ് കുറഞ്ഞിട്ടില്ല.
വിദ്യാഭ്യാസ മേഖലയ്ക്ക് എണ്ണമറ്റ സംഭാവനകള്‍ നല്‍കിയ ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മ ദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിരവധി സര്‍വകലാശാലകളില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും മൂല്യമുള്ള വിദ്യാഭ്യാസ ആശയങ്ങള്‍ നടപ്പാക്കുകയും ചെയതുകൊണ്ട് അധ്യാപക വൃത്തിയ്ക്ക് മികച്ച മാതൃകയായ വ്യക്തിത്വമാണ്
അദ്ദേഹത്തിന്റേത്.1962 ല്‍ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തിന്റെ ജന്മ ദിനം അധ്യാപക ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. മദ്രാസിന് വടക്ക് കിഴക്ക് ഭാഗത്തേയ്ക്ക് മാറി ആന്ധ്രാപ്രദേശിലെ തിരുത്താണി ഗ്രാമത്തില്‍ 1888 സെപ്തംബര്‍
5നായിരുന്നു അദ്ദേഹത്തിന്റെ ജനനം.