അങ്കണവാടിയുടെ ശിലാസ്ഥാപനം നടത്തി.

Advertisement

Advertisement

പുന്നയൂര്‍ക്കുളം പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചെറായിയില്‍ നിര്‍മ്മിക്കുന്ന അങ്കണവാടിയുടെ ശിലാസ്ഥാപനം നടത്തി. 18 ലക്ഷം രൂപ വകയിരുത്തിയാണ് അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.പുന്നയൂര്‍കുളം പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എസ് ഭാസ്‌കരന്‍ അധ്യക്ഷനായി. ചടങ്ങില്‍ മെമ്പര്‍മാരായ ഫാരിക് പരൂര്‍, ജാസ്മിന്‍ ഷഹീര്‍, ജയന്തി ശശിധരന്‍, സി.ഡി.പി.ഒ.ലത തുടങ്ങിയവര്‍ പങ്കെടുത്തു.