കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഗ്ലൗസും സാനിറ്റൈസറും വിതരണം ചെയ്ത് ചാവക്കാട് പോലീസ്.മേഖലയിലെ 350ല്‍പരം ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കണ് ചാവക്കാട് പോലീസിന്റെ നേതൃത്വത്തില്‍ സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ വിതരണം ചെയ്തത്.ചെറിയ വരുമാനക്കാരായ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് അവരുടെ സുരക്ഷ ഉറപ്പ് വരുത്തുവാന്‍ വേണ്ടിയാണ് പോലീസ് ഇത്തരത്തിലുള്ള ഉദ്യമത്തിന് മുതിര്‍ന്നതെന്ന് എസ് എച്ച് ഒ അനില്‍ ടി മേപ്പുള്ളി പറഞ്ഞു. ചാവക്കാട് എസ്.എച്ച്.ഒ അനില്‍കുമാര്‍ ടി.മേപ്പുള്ളി, സബ്ഇന്‍സ്‌പെക്ടര്‍ യു.കെ.ഷാജഹാന്‍, എ.എസ്.ഐ.സജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.എ. ജിജി, സി.പി.ഒമാരായ മിഥുന്‍, അഖില്‍ ജോബ് എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്.