എരിയുന്ന മണ്‍ ചിരാതുകള്‍ ഡോക്യുമെന്ററിയുടെ പ്രകാശനം നടന്നു.

Advertisement

Advertisement

ചൂണ്ടല്‍ സെന്റ് ജോസഫ്‌സ് ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി 10 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അല്‍ഫോന്‍സ സിസ്റ്ററുടെ പ്രവര്‍ത്തനങ്ങളുടേയും സൗഹൃദങ്ങളുടേയും നേര്‍ കാഴ്ച – ബേസ് മീഡിയ ഒരുക്കുന്ന എരിയുന്ന മണ്‍ ചിരാതുകള്‍ ഡോക്യുമെന്ററിയുടെ പ്രകാശനം നടന്നു. രാവിലെ 10 മണിക്ക് കുന്നംകുളം സിസിടിവി ടവറില്‍ നടന്ന ചടങ്ങില്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. കരീമിന് സി ഡി നല്‍കി കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ എം കെ ആന്റണി, സിസ്റ്റര്‍ ചെറുപുഷ്പം, സിസ്റ്റര്‍ അല്‍ഫോന്‍സ് മരിയ, ഫാ. രാജു ചൂരക്കല്‍, ഡോ.ഷാജി ഭാസ്‌ക്കര്‍, സെബാസ്റ്റ്യന്‍ ചൂണ്ടല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.