പരൂര്‍ പ്രിയദര്‍ശിനി ചാരിറ്റി സെല്‍ പ്രവര്‍ത്തകര്‍ അധ്യാപകദിനത്തില്‍ ലീല ടീച്ചറെ ആദരിച്ചു.

Advertisement

Advertisement

കഴിഞ്ഞ 45വര്‍ഷത്തോളമായി പരൂര്‍ പ്രദേശത്തെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുകൊടുത്ത ചമ്മന്നൂര്‍ സ്വദേശിയായ ലീല ടീച്ചറെ പ്രിയദര്‍ശിനി ചാരിറ്റി സെല്‍ പ്രവര്‍ത്തകര്‍ ടീച്ചറുടെ വീട്ടിലെത്തിയാണ് ആദരിച്ചത്. പ്രവര്‍ത്തകരായ ഷിബു മുഹമ്മദ്, മജീദ്, മുരളി, പ്രകാശന്‍, മുസ്തഫ പരൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു.