വിരമിച്ച അദ്ധ്യാപക ദമ്പതികളെ ഗുരുവായൂര്‍ സെക്യുലര്‍ ഡെമോക്രസി വാട്ട്‌സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു.

Advertisement

Advertisement

വിരമിച്ച അദ്ധ്യാപക ദമ്പതികളായ എ ഹുസൈന്‍ മാസ്റ്ററേയും സുബൈദ ടീച്ചറേയും ഗുരുവായൂര്‍ സെക്യുലര്‍ ഡെമോക്രസി വാട്ട്‌സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു. പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഷംസുദ്ദീന്‍ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ തെക്കാത്ത് അധ്യക്ഷനായിരുന്നു. മുസ്ലിം യൂത്ത് ലീഗ് സീനിയര്‍ വൈസ്പ്രസിഡന്റ് ഉസ്മാന്‍ എടയൂര്‍ സ്വാഗതം പറഞ്ഞു. പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മന്‍ പി വി ശിവാനന്ദന്‍, ബ്ലോക്ക് സെക്രട്ടറി ആലത്തിയില്‍ മൂസ, പാലിയേറ്റീവ് പ്രവര്‍ത്തകനായ ഷാലിമാര്‍ മുഹമ്മദാലി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ എം ടി അബ്ദുറഹ്മാന്‍ നന്ദി പറഞ്ഞ ചടങ്ങില്‍ എ മുഹമ്മദ്, വി അലി, അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.