കുന്നംകുളം നഗരസഭ പരിധിയിലുള്ള എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും, വിജയം കൈവരിച്ച സ്‌ക്കൂളുകളേയും ചടങ്ങില്‍ അനുമോദിച്ചു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ മൊമന്റോ വിതരണം ചെയ്തു. വൈസ് ചെയര്‍മാന്‍ പി എം സുരേഷ് അദ്ധ്യക്ഷനായിരുന്നു.നഗരസഭ സ്ഥിരം സമതി അദ്ധ്യക്ഷരായ മിഷാ സെബ്ബാസ്റ്റ്യന്‍, സുമാ ഗംഗാധരന്‍, കെ കെ ആനന്ദന്‍, ഗീതാ ശശി, സെക്രട്ടറി ബി അനില്‍കുമാര്‍, കൗണ്‍സിലര്‍ കെ.എ സോമന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു ആദരിക്കല്‍ ചടങ്ങ് ഒരുക്കിയത്.