വിസ്ഡം യൂത്ത് ഓര്‍ഗനൈസേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അതിജീവനത്തിന് ആദര്‍ശ യൗവനം എന്ന പ്രമേയത്തില്‍ വെബ്‌കോണ്‍ സംഘടിപ്പിച്ചു. ഹാരിസ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. വെബ്‌കോണിനോടനുബന്ധിച്ച് സലീം ബുസ്താനി എഡിറ്ററായി തയ്യാറാക്കിയ വെബ്‌സിന്‍ 20-20 ഇ മാഗസിന്‍ പ്രകാശനവും ഉണ്ടായിരുന്നു. വിവിധ സെഷനുകളിലായി ഡോക്ടര്‍ യാസിര്‍ ബിന്‍ ഹംസ, ഫൈസല്‍ മൗലവി പുതുപ്പറമ്പ്, ഹാരിസ് ബിന്‍ സലീം, താജുദ്ദീന്‍ സ്വലാഹി, സമീര്‍ മുണ്ടേരി, ഷാഫി സബാഹി തുടങ്ങിയവര്‍ ക്ലാസെടുത്തു. ഹൈദരലി മന്നലാംകുന്ന്, മുഹമ്മദ് ഫസീര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി റംഷാദ് സ്വലാഹി സ്വാഗതവും ശുഹൈബ് മദീനി നന്ദിയും പറഞ്ഞു.