Advertisement

Advertisement

മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ കാലം ചെയ്ത ജോസഫ് മാര്‍ കൂറിലോസ് വലിയ മെത്രാപോലീത്തയുടെ ആറാമത് ഓര്‍മ്മ ദിനവും, ഡയാലിസിസ് രോഗികള്‍ക്കുള്ള ധനസഹായ വിതരണവും തിങ്കളാഴ്ച നടക്കും. ഷെയര്‍ ഏന്റ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സന്‍ അധ്യക്ഷത വഹിക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ അഭ്യുദയകാംക്ഷികളാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്. സിറില്‍ മാര്‍ ബസേലിയോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ഡോ: ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഡയാലിസിസ് ധന സഹായ വിതരണം നിര്‍വഹിക്കും. ഡോ :യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ, യോഹന്നാന്‍ യോസേഫ് എപ്പിസ്‌കോപ്പ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ബാബു എം.പാലിശ്ശേരി, ഒ.അബ്ദുറഹ്‌മാന്‍കുട്ടി, ജോസഫ് ചാലിശ്ശേരി, സി.പി. ജോണ്‍,എം.വി ഉല്ലാസ് മലബാര്‍ സ്വതന്ത്ര സുറിയാനി സഭ സെക്രട്ടറി ബിനോയ് പി.മാത്യു, ട്രസ്റ്റി ജോസഫ് തമ്പി എന്നിവര്‍ സംബന്ധിക്കും. തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് സൂം പ്ലാറ്റ്‌ഫോമില്‍ 370 703 6813 എന്ന ഐഡിയില്‍ ആണ് മീറ്റിംഗ് നടക്കുന്നത്.