സംസ്ഥാന ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. നിലവില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ല. തോമസ് ഐസകിന് കാര്യമായ രോഗലക്ഷണങ്ങളിലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വി.വി.ഐ.പികള്‍ക്ക് വേണ്ടി തയ്യാറാക്കിയ മുറിയില്‍ ഇദ്ദേഹത്തെ താമസിപ്പിക്കും. മന്ത്രിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇത് പരിശോധിക്കും. പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങളോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടും.