കൊവിഡ് രോഗികള്‍ 42 ലക്ഷം കവിഞ്ഞു; ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്

Advertisement

Advertisement

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യം. 62 ലക്ഷമാണ് യു.എസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകള്‍. ബ്രസീലില്‍ 41 ലക്ഷം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇന്ന് രാജ്യത്ത് 90,802 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 42 ലക്ഷം കവിഞ്ഞു. 1016 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ആകെ 71,642 ആയി.രാജ്യത്ത് 8,82,542 ആക്ടിവ് കേസുകളാണുള്ളത്. 32,50,429 പേര്‍ രോഗമുക്തി നേടി. 77.31 ശതമാനമാണ് രോഗമുക്തി നിരക്ക്.