എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി കത്തോലിക്കാ കോണ്‍ഗ്രസ് നടത്തുന്ന നെല്‍കൃഷിയുടെ ഞാറ് നടീല്‍ നടന്നു.

Advertisement

Advertisement

എരുമപ്പെട്ടി – കുന്നത്തേരി പാടശേഖരത്തിലാണ് കൃഷി ഇറക്കിയിട്ടുള്ളത്.ഫൊറോന വികാരി ഫാദര്‍ ജോയ് അടമ്പുകുളം നടീല്‍ യന്ത്രം ഉപയോഗിച്ച് ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു.കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത ട്രഷറര്‍ കെ.സി. ഡേവീസ്, കൈക്കാരന്‍മാരായ ടീന്‍സ് തറയില്‍ , എം. ഒ ജോണ്‍സണ്‍ ,യൂണിറ്റ് ഭാരവാഹികളായ ടി.ഒ ഐപ്പുണ്ണി, മാത്യൂസ് എം.രാജന്‍, ബിജു സി.വര്‍ഗ്ഗീസ്,കെ.എം ഫ്രാന്‍സിസ്, ജോണ്‍ ലൂവീസ്, കെ.കെ ഫ്രാന്‍സിസ്, സി.എ.ജോസഫ്, കെ.ജെ. സൈമണ്‍ എന്നിവര്‍ സംസാരിച്ചു. ഗ്രീന്‍ ആര്‍മി ഞാറ്‌നടീല്‍ പൂര്‍ത്തിയാക്കി.