സ്വര്‍ണ വിലയില്‍ വര്‍ധന; പവന് 160 രൂപ കൂടി 37,520 ആയി

Advertisement

Advertisement

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാമിന് 20 രൂപ കൂടി 4,690 രൂപയായി. 37,520 രൂപയാണ് പവന് വില. നാല് വ്യാപാര ദിനങ്ങള്‍ക്കു ശേഷമാണ് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 15 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.കഴിഞ്ഞ മാസം ഏഴിന് പവന് 42,000 രൂപയായതായിരുന്നു ഇതുവരെയുള്ള ഏറ്റവും കൂടിയ വില. മൂന്നുദിവസം തുടര്‍ച്ചയായി വില ഇടിഞ്ഞതിനു ശേഷം ദേശീയ വിപണിയിലും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.