കുന്നംകുളം നഗരസഭയിലെ 2 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണില്‍.

Advertisement

Advertisement

16-ാം വാര്‍ഡ് കാണിപ്പയ്യൂര്‍ , 18-ാം വാര്‍ഡ് കാണിയാമ്പാല്‍ പനങ്ങായ് കയറ്റത്തിന് മുമ്പുള്ള കളരി സംഘം റോഡ് എന്നിവിടങ്ങളാണ് കണ്ടൈന്‍മെന്റ് സോണാക്കിയത്. രാവിലെ പോലീസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ കാണിപ്പയ്യൂര്‍ പോക്കറ്റ് റോഡുകള്‍ അടച്ചു. ഞായറാഴ്ച്ച 65 വയസുള്ള പുരുഷന്‍, 55 വയസുള്ള സ്ത്രീ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് ജില്ലയില്‍ നിന്നും എത്തിയ ബന്ധുവില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പിടിപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.ഇവരുമായി സമ്പര്‍ക്കത്തില്‍പ്പെട്ട ആനായ്ക്കലിലെ ഒരു കുടുംബത്തിലെ 4 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.മറ്റ് സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ വിവരം ആരോഗ്യ വിഭാഗം ശേഖരിച്ചു വരികയാണ്.