പുന്നയൂര്‍ മന്നലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് യുപി സ്‌കൂളില്‍ ഓണ്‍ലൈനിലൂടെ കലോത്സവം നടത്തി. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വി ഷമീര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക പി ടി ശാന്ത അധ്യക്ഷയായിരുന്നു.റാഫി മാലിക്കുളം, ജിജി ഫ്രാന്‍സിസീസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കവിതാപാരായണം, കടങ്കഥ, മോണോആക്ട്, മലയാളം ഹിന്ദി ഇംഗ്ലീഷ് അറബി പ്രസംഗങ്ങള്‍, നാടന്‍ പാട്ട്, സിംഗിള്‍ ഡാന്‍സ്, ലളിത ഗാനം, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിലായി 65 ഓളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് തത്സമയം പരിപാടികള്‍ കണ്ട് ആസ്വദിക്കുവാനുള്ള അവസരങ്ങളും സംഘടക സമിതി ഒരുക്കിയിരുന്നു.അധ്യാപകരായ ഇ പി ഷിബു, എം കെ അബ്ദുല്‍ സലീം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജാസ്മിന്‍ ടീച്ചര്‍ സ്വാഗതവും വിദ്യാര്‍ത്ഥി സാദിഖ് നന്ദിയും പറഞ്ഞു.