മമ്മൂട്ടിക്ക് മുഖ്യമന്ത്രിയുടെ പിറന്നാള്‍ ആശംസ

Advertisement

Advertisement

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്. മുമ്പൊരിക്കല്‍ മമ്മൂട്ടിയും മുഖ്യമന്ത്രിയും തമ്മിലുണ്ടായ കൂടിക്കാഴ്ച വാര്‍ത്തയായിരുന്നു.കോവിഡ് പ്രതിസന്ധി കാരണം റിലീസ് മാറ്റിവച്ച ചിത്രം ‘വണ്‍’ മമ്മൂട്ടിയെ മുഖ്യമന്ത്രി കഥാപാത്രമായി അവതരിപ്പിക്കുന്ന സിനിമയാണ്. കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയോടനുബന്ധിച്ച് തിരുവനന്തപുരത്തെത്തിയപ്പോള്‍ മമ്മൂട്ടി മുഖ്യമന്ത്രിയെ ഓഫീസിലെത്തി സന്ദര്‍ശിച്ചിരുന്നു. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമാണ് ‘വണ്‍’. ഇതിന് മുന്‍പും മമ്മൂട്ടിയും മുഖ്യമന്ത്രിയും വേദി പങ്കിട്ടിട്ടുണ്ട്. കൂടാതെ മമ്മൂട്ടി പിണറായി വിജയനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കും എന്ന് ഇടയ്ക്ക് അഭ്യൂഹമുണ്ടായിരുന്നു. പിണറായി വിജയന്റെ രൂപത്തിലെ നടന്‍ മമ്മൂട്ടിയുടെ സ്‌കെച്ച് 2020 ഏപ്രില്‍ മാസത്തില്‍ വൈറലായിരുന്നു.